500 തിലക് നഗര്‍ ഇന്‍ഡസ്ട്രീസ് 112.50 ന് വിറ്റുകൊണ്ടായിരുന്നു തുടക്കം. അധികം വൈകാതെ അത് 110ലെത്തി. 110.10 ന് അതു തിരിച്ചുവാങ്ങി. ആ വകയില്‍ 1200 രൂപ കിട്ടി. നല്ല തുടക്കം.
എഡ്യൂകോമ്പ് 591.50 ല്‍ തൊട്ടതു കണ്ടപ്പോള്‍ അവിടെ 50 എണ്ണം വിറ്റു. 586.50 ല്‍ തിരിച്ചുവാങ്ങി. 250 രൂപ അവിടെയും കിട്ടി.
വൈകാതെ യൂണിടെക് വില്‍ക്കാനായി. നാലു രൂപയ്ക്കു വാങ്ങിയത് 4.90 വരെ ഉയര്‍ന്നു. 5 ന് വില്‍ക്കാനായി ഇട്ടിരുന്നു. പക്ഷേ, അഞ്ച് എത്തും മുന്‍പ് അത് തിരിച്ചിറങ്ങാന്‍ തുടങ്ങി. 4.5യില്‍ എത്തിയപ്പോള്‍ വിറ്റു. രണ്ടായിരമെങ്കില്‍ രണ്ടായിരം.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്നലെ വാങ്ങിയത് അത് ഇന്ന് 1000 കടക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു. അതു നടന്നു. 1000 കടന്ന് 1008 വരെയെത്തി. വില്‍ക്കാന്‍ മുട്ടിയിട്ടു വയ്യാത്ത അവസ്ഥ. 42 ന് വില്‍ക്കാനിട്ടിരുന്നു. മൂന്നു മണിയായിട്ടും വില 1011 വരെയെത്തിയിട്ടും കോള്‍ ഒാപ്ഷന്‍ 40 കടന്നില്ല. ഒടുവില്‍ 37.50ന് വിറ്റൊഴിഞ്ഞു. 2200 രൂപ ലാഭം.
ആകെ മൊത്തം 5650.
നാളത്തേക്ക് ഒന്നും വാങ്ങിയിട്ടില്ല. മാര്‍ക്കറ്റില്‍ ഉടന്‍ തന്നെ വീണ്ടുമൊരു പൊട്ടലിനു സാധ്യതയുണ്ടെന്ന തോന്നലുകൊണ്ടാണത്.
ഡിസംബറിലെ ആദ്യ രണ്ടു ദിവസങ്ങള്‍ പോലെ തന്നെ ബാക്കി ദിവസങ്ങളുമായിരുന്നെങ്കില്‍....
No comments:
Post a Comment